***നവാഗതർക്ക് ഹൃദ്യമായ സ്വാഗതം ***

Thursday, November 6, 2014

രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കണ്ടറി സ്കൂളിനു ഒന്നാംസ്ഥാനം




കായിക മേളയില്‍ 278 പോയിന്റ് നേടി രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍   ഒന്നാമതെത്തി.175  പോയിന്റോടെ കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ സ്‌ക്കൂള്‍ രണ്ടും 118.5 പോയിന്റോടെ രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൂന്നും സ്ഥാനങ്ങള്‍ നേടി.

കുറവുകള്‍ നികത്തി കായിക മേളകള്‍ പുഷ്ഠിപ്പെടുത്തണമെന്നും കായിക രംഗത്തെ യുവ പ്രതിഭകളെ കണ്ടെത്തി കൂടുതല്‍ പ്രോക്‌സാഹനവും പരിശീലനവും നല്‍കണമെന്നും ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ആവശ്യപ്പെട്ടു.മൂന്നു ദിവസമായി രാജപുരം ഹോളിഫാമിലി ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ നടന്നു വരുന്ന ഉപജില്ലാ കായിക മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എം എല്‍ എ.മാര്‍ ജോസഫ്‌ പണ്ടാരശ്ശേരി പിതാവ് അധ്യക്ഷത വഹിച്ചു .ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി രാഘവന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.സ്‌ക്കൂള്‍ മാനേജര്‍ ഫാ.ഷാജി വടക്കേതൊട്ടി ബ്ലോക്ക് പഞ്ചായത്തംഗം എം യു തോമസ് ,യു പി സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ എം എ സജി ,പി ടി എ പ്രസിഡന്റ് പി എല്‍ റോയി,ഹൈസ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ സന്തോഷ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

1 comment:

Blogger Widgets }, 10);