രാജ്യാന്തരതലത്തില്‍ തന്നെ ഏറ്റവും മികച്ച മാതൃക എന്ന രീതിയിലാണു കേരളത്തിലെ പാലിയേറ്റിവ് കെയര്‍ കൂട്ടായ്മകേരളത്തിലെ പാലിയേറ്റീവ് പരിചരണരംഗത്തെ അര്‍ഥപൂര്‍ണമാക്കുന്നത് പ്രശസ്തരും അപ്രശസ്തരുമായ ആയിരക്കണക്കിന് മനുഷ്യരുടെ ഇത്തരം നിമിഷങ്ങളും മണിക്കൂറുകളുമാണ്. നന്മയുടെ തെളിച്ചമുള്ള ഈ മുഹൂര്‍ത്തങ്ങള്‍. അത് പങ്കിടുന്നവരുടെ ജീവിതത്തെ ധന്യമാക്കുന്ന നിമിഷങ്ങളാണ്. കൊടുക്കുന്നവനും വാങ്ങുന്നവനും സമയത്തിന്റെ വില തിരിച്ചറിയുന്ന ജീവിതത്തിലെ അപൂര്‍വ നിമിഷങ്ങള്‍! കേരളത്തിലെ പാലിയേറ്റീവ് കെയറിന്റെ ചരിത്രം മറ്റുള്ളവരുടെ ജീവിതത്തില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ച ആയിരക്കണക്കിന് മനുഷ്യരുടെ കഥയാണ്.
കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ കേരളത്തിലെ ആരോഗ്യമേഖലയില്‍ ഒരു വലിയ വിപ്ളവമാണ് പാലിയേറ്റിവ് കെയര്‍ കൊണ്ട് സാധ്യമായത്. മാറാത്ത ദീര്‍ഘകാല നിത്യരോഗം മൂലം കഷ്ടപ്പെടുന്നവന്‍െറയും കുടുംബത്തിന്‍െറയും ദൈനംദിന ജീവിതപ്രശ്നങ്ങള്‍ക്കുള്ള പ്രാദേശിക സ്വതന്ത്ര പരിചരണ സംവിധാനമായാണ് പാലിയേറ്റിവ് കെയര്‍ വളര്‍ന്നുവന്നത്.
രോഗീപരിചരണം ലക്ഷ്യംവെച്ച് തുടങ്ങിയ 300ലധികം പ്രാദേശിക സന്നദ്ധ സംഘടനകളും കേരളത്തിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പറേഷനുകളും നടത്തുന്ന സര്‍ക്കാര്‍ തലത്തിലുള്ള 1000ത്തിലധികം അടിസ്ഥാന പാലിയേറ്റിവ് പരിചരണ സംവിധാനങ്ങളുമാണ് ഇന്നു നമ്മുടെ സംസ്ഥാനത്തുള്ളത്. ‘കിടപ്പിലായ രോഗികള്‍ക്ക് വീടുകളില്‍ ചെന്ന് പരിചരണം’ എന്ന ശക്തമായ ആവശ്യത്തില്‍ അടിയുറച്ച് പ്രവര്‍ത്തിച്ചതുകൊണ്ട് ആശുപത്രിക്കുള്ളില്‍ അകപ്പെട്ടുപോയ ആധുനിക വൈദ്യശാസ്ത്രത്തെ, ഡോക്ടര്‍മാരെ, നഴ്സുമാരെ, ആരോഗ്യപ്രവര്‍ത്തകരെ രോഗികളുടെ വീടുകളിലത്തെിക്കാനും രോഗീപരിചരണരീതി വശമില്ലാത്ത വീട്ടുകാരെയും കുടുംബത്തെയും പരിചരണരീതി പഠിപ്പിച്ചുകൊടുക്കാനും സാധിച്ചു.രോഗിക്കും കുടുംബത്തിനും തുടര്‍ച്ചയായ മാനസിക-സാമൂഹിക പിന്തുണ നല്‍കേണ്ടതിന്‍െറ ആവശ്യകത പ്രാദേശിക ജനങ്ങളെ ബോധ്യപ്പെടുത്താനും കഴിഞ്ഞതു വഴിയാണ് പാലിയേറ്റിവ് കെയര്‍ പൊതുജനങ്ങള്‍ക്കിടയിലും സര്‍ക്കാര്‍ മേഖലയിലും ശ്രദ്ധേയമായത്. ഇന്ന് പാലിയേറ്റിവ് കെയര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത് ജനക്ഷാമമാണ്. കിടപ്പിലായ രോഗിയെയും കുടുംബത്തെയും പരിചരിക്കുന്നതിനും സഹായിക്കുന്നതിനും വളന്‍റിയര്‍ പരിശീലനം ലഭിച്ച ഒരുപാടാളുകള്‍ ഇനിയുമുണ്ടാകണം. കേരളത്തില്‍ ഒരു സമയം പരിചരണം ആവശ്യമുള്ള ഒന്നരലക്ഷത്തോളം രോഗികള്‍ക്ക് അത്രതന്നെ വളന്‍റിയര്‍മാര്‍ വേണ്ടേ. അതുകൊണ്ട് നമുക്ക് ചിന്തിക്കാം, മാറ്റിവെക്കാം, പരിചരിക്കാം, നമ്മുടെ ആയുസ്സില്‍നിന്ന് അല്‍പനേരം ഇവര്‍ക്കുവേണ്ടി, നാളെ നമുക്കും വേണ്ടിവരുമോ ആവോ... വരരുതേ എന്നു പ്രാര്‍ഥിക്കാം, വരില്ളെന്ന് വിചാരിക്കാം. പക്ഷേ, പാത്തുമ്മയുടെ സ്ഥിതി നാളെ നമുക്കും വരില്ളെന്ന് ഉറപ്പിക്കാനാകുമോ? വന്നാല്‍ നമുക്കും വേണ്ടേ അടുത്തിരിക്കാന്‍, കൈപിടിക്കാന്‍, ആശ്വസിപ്പിക്കാന്‍ ആളുകള്‍... അതുകൊണ്ട് ആളാവുക. രോഗംമൂലം കിടപ്പിലായവന്‍െറ ആളാവുക.

No comments:
Post a Comment