***നവാഗതർക്ക് ഹൃദ്യമായ സ്വാഗതം ***

Saturday, October 11, 2014

ഇന്ന് ലോകബാലികാദിനം



ന്യൂഡല്‍ഹി: കൗമാരക്കാരുടെ ശാക്തീകരണവും പീഡനചക്രത്തിന്റെ അന്ത്യവും എന്ന പ്രമേയവുമായി ഇന്ന് ലോക ബാലികാദിനം ആചരിക്കുന്നു. പെണ്‍കുട്ടികളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുക എന്ന സന്ദേശവുമായി 2012 മുതലാണ് ഐക്യരാഷ്ട്രസംഘടന ഒക്ടോബര്‍ 11 പെണ്‍കുട്ടികളുടെ ദിനമായി ആചരിക്കുന്നത്.

കേരളമുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇപ്പോഴും കുട്ടികള്‍ക്കെതിരെ ചൂഷണങ്ങള്‍ വര്‍ധിക്കുകയാണ്. പെണ്‍കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി ഇനിയും നമ്മള്‍ ഏറെ മുന്നോട്ട് പോകേണ്ടതുണ്ട് എന്നോര്‍മ്മപ്പെടുത്തുന്നതാണ് ഈ ദിനം. പെണ്‍കുട്ടികളുടെ അവകാശ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനുമായി പ്രവര്‍ത്തിച്ച മലാല യൂസഫ്‌സായ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അര്‍ഹയായതിനു പിറ്റേന്നാണ് ഈ വര്‍ഷത്തെ ബാലികാദിനം.

No comments:

Post a Comment

Blogger Widgets }, 10);